ലിസ്‌ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് വമ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് സിയില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പറങ്കിപ്പട സ്വന്തം മൈതാനത്ത് പന്ത് തട്ടാന്‍ ഇറങ്ങിയത്.
യുവേഫ നേഷന്‍സ് ലീഗില്‍ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യന്‍മാര്‍ - ronaldo news
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പറങ്കിപ്പട കരുത്ത് കാട്ടിയത്.
പറങ്കിപ്പട
പോര്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ 41ാം മിനിട്ടില്‍ കാന്‍സെലോ പോര്‍ച്ചുഗലിന്‍റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചു. രണ്ടാം പകുതിയിലായിരുന്നു ശേഷിക്കുന്ന മൂന്ന് ഗോളുകളും. 58ാം മിനിട്ടില്‍ ഡിയോഗോ ജോട്ടയും 70ാം മിനിട്ടില്‍ ഫെലിക്‌സും അധികസമയത്ത് ആന്ദ്രെ സില്‍വയും പോര്‍ച്ചുഗലിന് വേണ്ടി വല കുലുക്കി. അധികസമയത്ത് ബ്രൂണോ പെറ്റ്കൊവികിലൂടെയാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ പിറന്നത്.