വിടപറഞ്ഞത് കാൽപ്പന്താരാധകരുടെ ഹൃദയത്തില്‍ കയ്യൊപ്പ് പതിപ്പിച്ച ഇതിഹാസം. ഡിയേഗോ അര്‍മാന്‍ഡോ മാറഡോണ. 2020ന് ഒരു നഷ്‌ടം കൂടി. 1960 ഒക്‌ടോബറില്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍ ജനിച്ച മറഡോണയുെട ബാല്യം ദാരിദ്രം നിറഞ്ഞതായിരുന്നു.
'ദൈവത്തിന്‍റെ കൈ' ഇനി അനശ്വരതയില്‍ - maradona died news
1986 ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിറന്ന ആ രണ്ട് ഗോളുകള്‍ ഇന്നും ലോക ഫുട്‌ബോളിലെ സമാനതകളില്ലാത്ത പ്രകടനമായി നിലനിൽക്കുന്നു
ഫുട്‌ബോള്‍ ലോകത്തെ മാന്ത്രികന്‍ 1986-ല്‍ താന്‍ ബൂട്ടുകെട്ടിയ രണ്ടാമത്തെ ലോകകപ്പില്‍ അര്‍ജന്‍റീനക്ക് കിരീടം സ്വന്തമാക്കി കൊടുത്തു. മെക്സിക്കോയിലെ ലോകകപ്പ് വേദിയില്‍ പന്തുരുണ്ടപ്പോള്‍ അര്‍ജന്‍റീനയെ നയിച്ചത് മറഡോണയായിരുന്നു. ദൈവത്തിന്‍റെ കൈയ്യും നൂറ്റാണ്ടിന്‍റെ ഗോളും ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകം കണ്ടു.
ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടവും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കരാവുമായാണ് മറഡോണ ബ്യൂണസ് ഐറിസിലേക്ക് മടങ്ങിയത്. 1977-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിന്‍റെ നീലക്കുപ്പായം അണിഞ്ഞ മറഡോണ പിന്നീട് ലോകം കീഴിടക്കുന്നതാണ് നാം കണ്ടത്. നാല് ലോകകപ്പുകളില്‍ അര്‍ജന്‍റീനക്ക് വേണ്ടി ബൂട്ടണിഞ്ഞു ഇതിഹാസം. 2010 ലോകകപ്പില്‍ അര്‍ജന്‍റീന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യ പരിശീലകനും മറഡോണയായിരുന്നു.