കേരളം

kerala

ഇറ്റലിയില്‍ കാല്‍പന്താവേശത്തിന് ജൂണ്‍ 12ന് തുടക്കം

By

Published : Jun 5, 2020, 11:04 AM IST

കോപ്പ ഇറ്റാലിയ സെമി ഫൈനല്‍ മത്സരങ്ങളുടെ രണ്ടാം പാദത്തിന് 12-ന് ഇറ്റലിയില്‍ തുടക്കമാവും

covid 19 news  football news  serie a news  കൊവിഡ് 19 വാർത്ത  ഫുട്‌ബോൾ വാർത്ത  സീരി എ വാർത്ത
കോപ്പ ഇറ്റാലിയ

ലീഡ്‌സ്:കൊവിഡ് 19 ഭീതിക്ക് ശേഷം ഇറ്റലിയില്‍ കാല്‍പന്ത് കളിയുടെ ആവേശത്തിന് ജൂണ്‍ 12ന് തുടക്കമാകും. കോപ്പ ഇറ്റാലിയ സെമി ഫൈനല്‍ മത്സരങ്ങളുടെ രണ്ടാം പാദത്തിനാണ് 12ന് തുടക്കമാവുക. ആദ്യ മത്സരം യുവന്‍റസും എസി മലാനും തമ്മിലാകും. തുടർന്ന് നടക്കുന്ന മറ്റൊരു സെമി ഫൈനല്‍ നാപ്പോളിയും ഇന്‍റർമിലാനും തമ്മില്‍ 13നും ഫൈനല്‍ മത്സരം ജൂണ്‍ 17നും നടക്കും.

സീരി എ.

നേരത്തെ സീരി എ മത്സരങ്ങൾ ജൂണ്‍ 20 മുതല്‍ ആരംഭിക്കാന്‍ ഇറ്റാലിയന്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. നേരത്തെ മെയ് മാസത്തില്‍ ഭൂരിപക്ഷം സീരി എ ക്ലബുകളും ലീഗ് ജൂണ്‍ 13 മുതല്‍ ആരംഭിക്കണമെന്ന് ആവശ്യപെട്ടിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് 19 പശ്ചാത്തലത്തില്‍ ലീഗ് ജൂണ്‍ 20 മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. കളിക്കാർക്കും ഒഫീഷ്യല്‍സിനും ഇടയില്‍ വ്യാപകമായി കൊവിഡ് 19 ടെസ്റ്റ് നടക്കും. ഇതില്‍ എതെങ്കിലും ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചാല്‍ ആയാളുമായി ബന്ധപ്പെട്ട എല്ലാവരെയും എത്രയും വേഗം ക്വാറന്‍റൈയിനിലാക്കും.

ABOUT THE AUTHOR

...view details