ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ജൂണ്‍ 17-ന് പുനരാരംഭിച്ചേക്കുമെന്ന് സൂചന. 17-ാം തീയതി ആഴ്‌സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആസ്റ്റണ്‍ വില്ല മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയും നേരിടും. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇപിഎല്ലില്‍ കൂട്ടമായി പരിശീലനം നടത്താന്‍ അധികൃതർ കഴിഞ്ഞ ബുധനാഴ്‌ച അനുവാദം നല്‍കിയിരുന്നു.
ഇപിഎല്‍ ജൂണ്‍ 17-ന് ആരംഭിച്ചേക്കുമെന്ന് സൂചന - covid 19 news
ഫുൾഹാമിലെ രണ്ട് താരങ്ങൾക്ക് കൂടി കൊവിഡ് 19 ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്
കൊവിഡ് 19 ലോക്ക്‌ഡൗണ്‍ കാരണം മാർച്ച് മാസം മുതല്‍ രാജ്യത്തെ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. ഇവ ജൂണ്‍ മധ്യത്തോടെ പുനരാരംഭിക്കുമെന്ന സൂചനയും പുറത്ത് വന്നിരുന്നു. അതേസമയം ഫുൾഹാമിലെ രണ്ട് താരങ്ങൾക്ക് കൂടി കൊവിഡ് 19 ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് 19 ടെസ്റ്റിലാണ് ഫുൾഹാം താരങ്ങൾക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തിങ്കളാഴ്‌ചയും ബുധനാഴ്‌ചയുമായി ഇപിഎല്ലില്‍ 1,030 പേരാണ് കൊവിഡ് 19 പരിശോധനക്ക് വിധേയരായത്. 92 മത്സരങ്ങളാണ് പ്രീമിയർ ലീഗിലെ ഈ സീസണില്‍ ഇനി നടക്കാനുള്ളത്.