കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യ പര്യടനം മാറ്റിവെച്ചു - indian tour news

മാറ്റിവെച്ച പര്യടനത്തിന് പകരം ഇംഗ്ലീഷ് ടീം അടുത്ത വര്‍ഷം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയില്‍ കളിച്ചേക്കുമെന്നാണ് സൂചന

ഇന്ത്യന്‍ പര്യടനം വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  indian tour news  ipl news
ഇംഗ്ലീഷ് ക്രിക്കറ്റ് ടീം

By

Published : Jul 15, 2020, 6:24 PM IST

ലണ്ടന്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിന്‍റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സെപ്റ്റംബറില്‍ നടത്താനിരുന്ന ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചു. സെപ്റ്റംബര്‍ 16 മുതല്‍ മൂന്ന് വീതം ടെസ്റ്റും ടി20യും പര്യടനത്തിന്‍റെ ഭാഗമായി കളിക്കാനാണ് ഇംഗ്ലീഷ് ടീം തീരുമാനിച്ചത്. ഒക്‌ടോബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 15 വരെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റിവെച്ചാല്‍ ആ ജാലകത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനാണ് ബിസിസിഐയുടെ നീക്കം. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് 29 മുതല്‍ അനിശ്ചിതമായി മാറ്റിവെച്ച പരമ്പര യുഎഇലോ, ശ്രീലങ്കയിലോ വെച്ച് നടത്താനാണ് ബിസിസിഐ നീക്കം. മാറ്റിവെച്ച പര്യടനത്തിന് പകരം അടുത്ത വര്‍ഷം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ കളിച്ചേക്കുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details