യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ഗാരത് സൗത്ഗേറ്റ്. 27 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 23 അംഗ അന്തിമ പട്ടിക പിന്നീട് പ്രഖ്യാപിക്കും. പരിക്കേറ്റ നായകൻ ഹാരി കെയിനെ ടീമിലുൾപ്പെടുത്തിയാണ് സൗത്ഗേറ്റ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള കെയിന്‍ പരിക്കില്‍ നിന്ന് മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നിന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ടോട്ടനത്തിനായി താരം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ആറിന് നെതര്‍ലാന്‍ഡ്സിനെതിരായാണ് ഇംഗ്ലണ്ടിന്റെ സെമി പോരാട്ടം.
നേഷൻസ് ലീഗിനുള്ള 27 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - ഇംഗ്ലണ്ട് ഫുട്ബോൾ
പരിക്കേറ്റ നായകൻ ഹാരി കെയിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഫോമിലുള്ള ലൂക്ക് ഷോയെ പരിഗണിച്ചില്ല.
ഇംഗ്ലണ്ട് ഫുട്ബോൾ
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോ പുറത്തായതൊഴികെ അപ്രതീക്ഷിത ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും ഇക്കുറി സൗത്ഗേറ്റിന്റെ ടീമിലില്ല. റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജോണ്‍ സ്റ്റോണ്‍സ്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്‍, ഡെലി അലി, ജേഡന്‍ സാഞ്ചോ, ഹാരി മഗ്വെയര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്.