ലിവര്‍പൂള്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട നേട്ടത്തിന് പിന്നാലെ ലിവര്‍പൂളിന്‍റെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് അംഗീകാരത്തിന്‍റെ നിറവിലാണ്. ഇ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനായി ക്ലോപ്പിനെ തെരഞ്ഞെടുത്തു.
ചെല്‍സിയുടെ പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡ് അടക്കമുള്ളവരാണ് ക്ലോപ്പിനൊപ്പം മികച്ച പരശീലകസ്ഥാനത്തിനായി മത്സരിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇ.പി.എല്‍ കിരീടം ആന്‍ഫീല്‍ഡിലെ ഷെല്‍ഫില്‍ എത്തിയത്. 53 വയസുള്ള ജര്‍മന്‍ പരിശീലകനെ തേടി അടുത്തിടെ എല്‍എഎയുടെ ഈ സീസണിലെ പരിശീലകനെന്ന അംഗീകാരവും എത്തിയിരുന്നു.