കേരളം

kerala

ETV Bharat / sports

ബുണ്ടസ് ലീഗ; ബയേണ്‍ മ്യൂണിക്ക് വീണ്ടും ചാമ്പ്യന്‍മാര്‍ - ബുണ്ടസ് ലീഗ വാര്‍ത്ത

വെര്‍ഡര്‍ ബ്രെമനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ബയേണ്‍ കിരീടം നിലനിര്‍ത്തിയത്

bundesliga news  bayern munich news  ബുണ്ടസ് ലീഗ വാര്‍ത്ത  ബയേണ്‍ മ്യൂണിക്ക് വാര്‍ത്ത
ബയേണ്‍ മ്യൂണിക്ക്

By

Published : Jun 17, 2020, 3:22 PM IST

ബെര്‍ലിന്‍: തുടര്‍ച്ചയായി എട്ടാം തവണയും ജര്‍മന്‍ ബുണ്ടസ് ലീഗ ബയേണ്‍ മ്യൂണിക്കിന് സ്വന്തം. വെര്‍ഡര്‍ ബ്രെമനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ബയേണ്‍ കിരീടം നിലനിര്‍ത്തിയത്. സൂപ്പര്‍ താരം ലെവന്‍ഡോ‌സ്‌കി ആദ്യ പകുതിയിലെ 43-ാം മിനുട്ടില്‍ ബയേണിനായി ഗോള്‍ നേടി. ലീഗില്‍ അദ്ദേഹത്തിന്‍റെ 31-ാമത്തെ ഗോളാണ് ഇത്. ലീഗിലെ ഈ സീസണില്‍ ബയേണിന്‍റെ തുടര്‍ച്ചയായ 12-ാം ജയം കൂടിയാണ് വെര്‍ഡര്‍ ബ്രെമനെതിരെ സ്വന്തമാക്കിയത്.

32 മത്സരങ്ങളില്‍ നിന്നും 76 പോയിന്‍റാണ് ബയേണിന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോറൂസിയ ഡോര്‍ട്ട്മുണ്ടിന് 31 കളിയില്‍ നിന്നും 66 പോയിന്‍റാണുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും ഡോര്‍ട്ട്മുണ്ടിന് ബയേണിന്‍റെ 10 പോയിന്‍റ് ലീഡ് മറികടക്കാനാകില്ല. ബയേണ്‍ 29-ാം തവണയാണ് ബുണ്ടസ് ലീഗ സ്വന്തമാക്കുന്നത്.

ABOUT THE AUTHOR

...view details