മലയാളി പ്രതിരോധ താരം അബ്‌ദുൾ ഹക്കുമായുള്ള കരാര്‍ പുതുക്കി ബ്ലാസ്റ്റേഴ്‌സ് - abdul hakku news
മലപ്പുറം വാണിയന്നൂർ സ്വദേശിയായ അബ്‌ദുല്‍ ഹക്കു 2017ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെയാണ് ഐഎസ്എല്ലിൽ അരങ്ങേറുന്നത്

ഹക്കു
ഹൈദരാബാദ്:സെന്‍റര്‍ ബാക്ക് അബ്‌ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരും. ഹക്കുമായുള്ള കരാർ മൂന്ന് വർഷത്തേക്കാണ് ദീർഘിപ്പിച്ചത്. മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയാണ്. 2017ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെയാണ് ഹക്കു ഐഎസ്എല്ലിൽ അരങ്ങേറുന്നത്. 2018-19 സീസണ്‍ മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമായി. 35 കാരനായ ഹക്കു കഴിഞ്ഞ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞു. ഐ ലീഗിന്‍റെ രണ്ടാം ഡിവിഷനിൽ ഫത്തേ ഹൈദരാബാദിനായും കളിച്ചിട്ടുണ്ട്.