രണ്ടാം ഇന്ത്യൻ സൂപ്പർ കപ്പ് കിരീടം എഫ് സി ഗോവയ്ക്ക്. ഐ എസ് എല്‍ ഫൈനലിലെ നിരാശ തീർക്കാൻ ലൊബേറയുടെ എഫ് സി ഗോവയ്ക്ക് കഴിഞ്ഞു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവ ചെന്നൈയിൻ എഫ് സിയെ തോല്‍പ്പിച്ചത്.
ഇന്ത്യൻ സൂപ്പർ കപ്പ് ഗോവയ്ക്ക് സ്വന്തം - ഗോവ എഫ് സി
ഫൈനലില്‍ ചെന്നൈയിൻ എഫ്സിയെ ഗോവ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്.
![ഇന്ത്യൻ സൂപ്പർ കപ്പ് ഗോവയ്ക്ക് സ്വന്തം](https://etvbharatimages.akamaized.net/etvbharat/images/768-512-2996738-thumbnail-3x2-sadf.jpg)
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ചെന്നൈയിൻ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്കായില്ല. 52ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ ഗോവയാണ് ആദ്യം ഗോൾ നേടിയത്. ആ ഗോളിന് മൂന്ന് മിനിറ്റുകൾക്കകം മറുപടി പറയാൻ ചെന്നൈയിനായി. റഫേൽ അഗസ്റ്റോയിലൂടെ ചെന്നൈയിൻ സമനില നേടി. പിന്നീട് 62ാം മിനിറ്റില്‍ എഡു ബേഡിയയും ബ്രാണ്ടണും കൂടി നടത്തിയ നീക്കമാണ് ഗോവയ്ക്ക് ജയം സമ്മാനിച്ചത്.
സെമിയിൽ കരുത്തരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ചായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈയുടെ ശക്തമായ തിരിച്ചുവരവാണ് സൂപ്പർ കപ്പില്‍ കണ്ടത്.