പുതിയ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ സ്വാഗതം ചെയ്ത് നായകൻ സുനിൽ ഛേത്രി. ഫുട്ബോളിന്‍റെ വലിയ വേദികളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായെത്തുന്ന സ്റ്റിമാച്ചിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ഫുട്ബോളിന് ഗുണം ചെയ്യുമെന്ന് ഛേത്രി തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
സ്റ്റിമാച്ചിനെ സ്വാഗതം ചെയ്ത് ഛേത്രി - ഇഗോർ സ്റ്റിമാച്ച്
താനും ഇന്ത്യക്കായി കളിക്കുന്ന മറ്റു താരങ്ങളും പുതിയ പരിശീലകനു കീഴില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്നും ഛേത്രി
സുനിൽ ഛേത്രി
ക്രൊയേഷ്യന്‍ ദേശീയ ടീമിന്‍റെ കളിക്കാരനായും പരിശീലകനായും തിളങ്ങിയ താരമാണ് സ്റ്റിമാച്ച്. പുതിയ പരിശീലകന്‍റെ വരവ് ഇന്ത്യയുടെ മുന്നോട്ടുള്ള പുതിയ യാത്രയാണ്. താനും ഇന്ത്യക്കായി കളിക്കുന്ന മറ്റു താരങ്ങളും സ്റ്റിമാച്ചിനു കീഴില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്നും ഛേത്രി പറഞ്ഞു. പരിശീലകന്‍ മാറിയാലും തങ്ങളുടെ ഇന്ത്യക്കായി പോരാടാനുള്ള ആഗ്രഹം മാറില്ല. ആരാധകര്‍ ഒപ്പമുണ്ടെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു പുതിയ അധ്യായംകുറിക്കാമെന്നും ഛേത്രി പറഞ്ഞു.