മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ വമ്പന്‍ ജയവുമായി അത്‌ലറ്റിക്കോ മാഡ്രിഡ്. കാഡിസിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ച അത്‌ലറ്റിക്കോ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. യുറുഗ്വന്‍ മുന്നേറ്റ താരം ലൂയി സുവാരസിന്‍റെ (28, 50) ഇരട്ട ഗോളിന്‍റെ മികവിലാണ് അത്‌ലറ്റിക്കോയുടെ കുതിപ്പ്. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെയാണ് സുവാരസ് വല കുലുക്കിയത്. സുവാരസിനെ കൂടാതെ സൗള്‍ നിഗ്വസും (44) കൊകെയും (88) അത്‌ലറ്റിക്കോക്കായി വല കുലുക്കി. കാഡിസിന് വേണ്ടി അല്‍വാരോ നെഗ്രെഡോ (35, 71) ഇരട്ട ഗോള്‍ സ്വന്തമാക്കി. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോക്ക് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ 10 പോയിന്‍റിന്‍റെ മുന്‍തൂക്കമുണ്ട്. റയലിന് 40 ഉം അത്‌ലറ്റിക്കോക്ക് 50 ഉം പോയിന്‍റാണുള്ളത്.
ഇരട്ട ഗോളുമായി സുവാരസ്; വമ്പന്‍ ജയവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് - suarez with two goal news
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
![ഇരട്ട ഗോളുമായി സുവാരസ്; വമ്പന്‍ ജയവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് സുവാരിസിന് ഇരട്ട ഗോള്‍ വാര്‍ത്ത ലാലിഗ പോരാട്ടം വാര്‍ത്ത suarez with two goal news laliga fight news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10452250-thumbnail-3x2-afasdfasdf.jpg)
ഇന്ന് നടന്ന ഗെറ്റാഫെ ആല്‍വേസ് പോരാട്ടം ഗോള്‍ രഹിത സമനിലിയില്‍ അവസാനിച്ചു. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഗറ്റാഫെക്കായിരുന്നു മുന്‍കൈ. ഇരു ടീമുകളും ഓരോ ഷോട്ട് വീതം ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഗറ്റാഫെ 11ാം സ്ഥാനത്തും ആല്‍വേസ് 18ാം സ്ഥാനത്തുമാണ്.
ലീഗില്‍ ഇന്ന് വിയ്യാറയലും റയല്‍ സോസിഡാസും തമ്മില്‍ നടന്ന മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. വിയ്യാറയലിന് വേണ്ടി ഡാനി പറേജൊയും റയല്‍ സോസിഡാസിന് വേണ്ടി അലക്‌സാണ്ടര്‍ ഇസാക്കും വല കുലുക്കി.