മാഡ്രിഡ്: ബാഴ്‌സലോണ വിട്ട യുറുഗ്വന്‍ സൂപ്പര്‍ താരം ലൂയി സുവാരസിന് അത്‌ലറ്റിക്കോ മാഡ്രിഡില്‍ മികച്ച തുടക്കം. ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് സുവാരസ് സ്വന്തം പേരില്‍ കുറിച്ചത്. ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ ജയമാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്.
71ാം മിനിട്ടില്‍ ഡിയേഗോ കോസ്റ്റക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സുവാരസ് 14 മിനിട്ടിന് ശേഷം ഗ്രാനഡയുടെ ഗോള്‍ മുഖത്ത് ആദ്യ വെടി പൊട്ടിച്ചു. അധികസമയത്തെ 90ാം മിനിട്ടിലായിരുന്നു രണ്ടാമത്തെ ഗോള്‍. സുവാരസിന്‍റെ ഷോര്‍ട്ട് വലകാത്ത റൂയി സില്‍വയുടെ കൈകളില്‍ തട്ടി തെറിച്ചെങ്കിലും സുവാരസിന്‍റെ അടുത്ത ശ്രമത്തില്‍ പന്ത് വലയിലെത്തി.