കേരളം

kerala

ETV Bharat / sports

സുവാരസിന് ഇനി പുതിയ തട്ടകം; അത്‌ലറ്റിക്കോ മാഡ്രിഡാനായി പന്ത് തട്ടും - suarez leaves barcelona news

ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ് സുവാരസ്. 283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകളാണ് യുറൂഗ്വന്‍ താരത്തിന്‍റെ പേരിലുള്ളത്.

ബാഴ്‌സലോണ വിട്ട് സുവാരസ് വാര്‍ത്ത  വികാരാധീനനായി സുവാരസ് വാര്‍ത്ത  suarez leaves barcelona news  suarez emotional news
സുവാരസ്

By

Published : Sep 24, 2020, 8:16 PM IST

ബാഴ്‌സലണോ: വികാരാധീനനായി നൗകാമ്പിന്‍റെ പടിയിറങ്ങി ലൂയി സുവാരസ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകനായി എത്തിയതോടെ സുവാരസിന് തന്‍റെ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നീണ്ട ആറ് വര്‍ഷത്തിന് ശേഷം യുറൂഗ്വന്‍ മുന്നേറ്റ താരം ബാഴ്‌സ വിടുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് സുവാരസിന്‍റെ പുതിയ തട്ടകം. സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ എതിരാളികളാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. അതിനാല്‍ ഈ സീസണില്‍ തന്നെ സുവാരസിന് ബാഴ്‌സക്ക് എതിരെ പന്ത് തട്ടി തുടങ്ങേണ്ടിവരും. 5.5 മില്യണ്‍ പൗണ്ട് ബാഴ്‌സലോണക്ക് ബോണസ് പേമന്‍റായി അത്‌ലറ്റിക്കോ മാഡ്രിഡ് നല്‍കേണ്ടി വരും.

ആറ് വര്‍ഷത്തിനിടെ 283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകളാണ് സുവരസ് ബാഴ്‌സക്ക് വേണ്ടി സ്വന്തമാക്കിയത്. ക്ലബിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ് സുവാരസ്. 2014ല്‍ ലിവര്‍പൂളില്‍ നിന്നും നൗ കാമ്പില്‍ എത്തിയ സുവാരസ് ക്ലബിന് വേണ്ടി നാല് വീതം ലാലിഗ, കോപ്പ ഡെല്‍റേ കിരീടവും നേടുന്നതില്‍ പങ്കാളിയായി. 2015ല്‍ ചാമ്പ്യന്‍സ് ലീഗും അദ്ദേഹം ക്ലബിന് നേടിക്കൊടുത്തു.

ഒരു കാലത്ത് മെസിയും നെയ്‌മറും സുവാരസും അടങ്ങുന്ന ത്രയം ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച മുന്നേറ്റ നിരയായിരുന്നു. ഇവരില്‍ ലയണല്‍ മെസി മാത്രമാണ് ഇപ്പോള്‍ ബാഴ്‌സക്ക് ഒപ്പമുള്ളത്.

ABOUT THE AUTHOR

...view details