ന്യൂഡല്‍ഹി: ലോകം വിവിധ രൂപത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകുമ്പോള്‍ ആശംസകളുമായി കായിക ലോകവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരാണ് ദീപാവലി ആശംസകളുമായി രംഗത്ത് വന്നത്. ദീപാവലിക്ക് മധുരം പങ്കുവെച്ച് ആഘോഷിക്കൂവെന്ന് പറഞ്ഞ കോലി പടക്കം പോട്ടിച്ച് അന്തരീക്ഷ മലിനീകരമുണ്ടാക്കേണ്ടെന്നും ട്വീറ്റിലൂടെ ആവശ്യപെട്ടു.
ദീപാവലി ആശംസയുമായി കായിക ലോകം; പടക്കം പൊട്ടിക്കേണ്ടെന്ന് കോലി - diwali wishes from sports world news
വിരാട് കോലിയെ കൂടാതെ ക്രിക്കറ്റ് ലോകത്ത് നിന്നും വീരേന്ദ്ര സേവാഗും ഡേവിഡ് വാര്‍ണറും വിവിഎസ് ലക്ഷ്‌മണും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസകള്‍ പങ്കുവെച്ചു

ഐപിഎല്ലിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി സിഡ്‌നിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് കോലി. ഏകദിന ടി20 പരമ്പരകള്‍ക്കും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ആദ്യ ടെസ്റ്റിനും ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ജനുവരിയില്‍ ഭാര്യ അനുഷ്‌ക ശര്‍മ കുഞ്ഞിന് ജന്മം നല്‍കുന്ന പശ്ചാത്തലത്തിലാണ് കോലി നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പരമ്പരകള്‍ ഈ മാസം 27ന് ആരംഭിക്കും. സിഡ്‌നിയില്‍ നടക്കുന്ന ഏകദിന മത്സരത്തോടാണ് പര്യടനത്തിന് തുടക്കമാവുക.
കോലിയെ കൂടാതെ ക്രിക്കറ്റ് ലോകത്ത് നിന്നും വിവിഎസ് ലക്ഷ്‌മണും വീരേന്ദ്ര സേവാഗും ഡേവിഡ് വാര്‍ണറും ആശംസകളുമായി സാമൂഹ്യമാധ്യമങ്ങളിലെത്തി. ഫുട്‌ബോള്‍ ലോകത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍ പൂളും സാമൂഹ്യമാധ്യമത്തില്‍ ആശംസകളുമായി സജീവമാണ്.