കേരളം

kerala

ETV Bharat / sports

സ്‌പാനിഷ് ലാലിഗ; ഗ്രീസ്മാന് പരിക്ക്, ബാഴ്‌സക്ക് തിരിച്ചടി - ബാഴ്‌സലോണ വാര്‍ത്ത

സ്പാനിഷ് ലാലിഗയില്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ താരം അന്‍റോണിയോ ഗ്രീസ്മാന് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും

laliga news  barcelona news  griezmann news  ലാലിഗ വാര്‍ത്ത  ബാഴ്‌സലോണ വാര്‍ത്ത  ഗ്രീസ്‌മാന്‍ വാര്‍ത്ത
ഗ്രീസ്‌മാന്‍

By

Published : Jul 12, 2020, 8:13 PM IST

ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ കിരീട പോരാട്ടം തുടരുന്ന ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി. ലീഗില്‍ വല്ലാഡോളിഡിനെതിരായ എവേ മത്സരത്തില്‍ പരിക്കേറ്റ ഫ്രഞ്ച് മുന്നേറ്റതാരം അന്‍റോണിയോ ഗ്രീസ്മാന് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്‌ടമായേക്കും.

പരിക്ക് കാരണം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഗ്രീസ്മാന് പകരം സുവാരിസിനെ ഇറക്കിയിരുന്നു. ഗ്രീസ്മാന്‍റെ വലത് കാലിന്‍റെ പേശിക്കാണ് പരിക്ക്. 120 മില്യണ്‍ യൂറോക്ക് കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നുമാണ് സുവാരിസ് നൗകാമ്പില്‍ എത്തുന്നത്.

ലാലിഗ; കിരീട പ്രതീക്ഷ കൈവിടാതെ മെസിയും കൂട്ടരും

etvbharat.com/malayalam/kerala/sports/football/laliga-messi-and-his-team-will-not-give-up-hope-of-the-crown/kerala20200712150407007

വല്ലാഡിയോളിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച ബാഴ്‌സലോണ ലീഗിലെ കിരീട പ്രതീക്ഷ വീണ്ടും സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ കപ്പ് സ്വന്തമാക്കണമെങ്കില്‍ ലാലിഗിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മെസിയും കൂട്ടരും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കണം. കിരീടത്തിനായി റയലും ബാഴ്സയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 36 മത്സരങ്ങളില്‍ നിന്നും 79 പോയിന്‍റുള്ള ബാഴ്സലോണ അടുത്ത രണ്ട് മത്സരങ്ങളില്‍ യഥാക്രമം ഒസാസുനയെയും ആല്‍വേസിനെയും നേരിടും.

ABOUT THE AUTHOR

...view details