ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ ജര്‍മനിയെ സമനിലയില്‍ കുരുക്കി സ്‌പെയിന്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളുടെയും ഗോളുകള്‍ പിറന്നത്.
നാഷന്‍സ് ലീഗില്‍ ജര്‍മനിയെ സമനിലയില്‍ തളച്ച് സ്‌പെയിന്‍ - uefa nations league news
ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളുടെയും ഗോളുകള്‍ പിറന്നത്
51ാം മിനിട്ടില്‍ മുന്നേറ്റ താരം തിമോ വെര്‍ണറിലൂടെ ജര്‍മനി ലീഡ് പിടിച്ചു. ഗോസെന്‍സിന്‍റെ അസിസ്റ്റ് ബോക്‌സിന് മുന്നില്‍വെച്ച് ഗോളാക്കി മാറ്റുകയായിരുന്നു വെര്‍ണര്‍. സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബായ ചെല്‍സിയിലേക്ക് കൂടുമാറിയ താരമാണ് വെര്‍ണര്‍.
ഗോള്‍ മടക്കാനായി സ്‌പെയിനും ലീഡ് ഉയര്‍ത്താനായി സ്‌പെയിനും നിരന്തരം ശ്രമിച്ചെങ്കിലും നിശ്ചിത സമയം പൂര്‍ത്തിയാകുന്നത് വരെ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ ജോസ് ഗയയിലൂടെയാണ് സ്‌പെയിനിന്‍റെ സമനില ഗോള്‍ പിറന്നത്. 95ാം മിനിട്ടില്‍ റോഡ്രിഗോയുടെ അസിസ്റ്റ് പ്രതിരോധ താരം ജോസ് ഗയ ബോക്‌സിലേക്ക് തട്ടിയിടുകയായിരുന്നു. ജര്‍മനി ലീഗിലെ അടുത്ത മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ യുക്രയിനാണ് സ്‌പെയിനിന്‍റെ എതിരാളികള്‍. ഇരു മത്സരങ്ങളും സെപ്‌റ്റംബര്‍ ഏഴിന് നടക്കും.