ബംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് കിരീടം. ഇതോടെ ദേശീയ ലീഗ് ഫുട്ബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന നേട്ടവും ഗോകുലത്തിന്‍റെ വനിതാ ടീം സ്വന്തം പേരില്‍ കുറിച്ചു. ഫൈനല്‍ മത്സരത്തില്‍ മണിപ്പൂരി ക്ലബ്ബ് ക്രിപ്‌സിയെ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് കേരളാ ടീമിന്‍റെ കിരീട നേട്ടം. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവിയുടെ ഗോളിലൂടെ കേരളം മുന്നിലെത്തി. പിന്നാലെ 25-ാം മിനിറ്റില്‍ കമലാ ദേവിയും 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരിയും കേരളത്തിനായി ഗോൾ നേടി.
വനിതാ ലീഗ് ഫുട്ബോൾ; ഗോകുലത്തിന് കിരീടം - ഗോകുലം എഫ്‌സി വാർത്ത
കേരളം ആദ്യമായാണ് ഒരു ദേശീയ ലീഗില്‍ കിരീടം സ്വന്തമാക്കുന്നത്
![വനിതാ ലീഗ് ഫുട്ബോൾ; ഗോകുലത്തിന് കിരീടം gokulam fc news women's football league news ഗോകുലം എഫ്‌സി വാർത്ത വനിത ഫുട്‌ബോൾ ലീഗ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6078408-thumbnail-3x2-football.jpg)
വനിതാ ലീഗ് ഫുട്ബോൾ
ക്രിപ്‌സിക്കായി ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്‌സും രത്തന്‍ബാല ദേവിയും ഗോൾ നേടി. സെമിയില്‍ മുന്‍ ചാമ്പ്യന്‍മാരായ മധുര സേതു എഫ്‌സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് ഗോകുലം ഫൈനലില്‍ കടന്നത്. മലയാളി പിവി പ്രിയയാണ് പരിശീലക. പരാജിതരായിട്ടായിരുന്നു ലീഗില്‍ ഗോകുലത്തിന്‍റെ തുടക്കം. പിന്നീട് യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി നടന്ന ആറ് കളികളിലും ജയിച്ചു. ലീഗില്‍ 28 ഗോള്‍ നേടിയപ്പോള്‍ രണ്ട് ഗോൾ മാത്രമാണ് ടീം വഴങ്ങിയത്.