ലണ്ടന്‍: പുതുവര്‍ഷത്തില്‍ ആദ്യ ജയം സ്വന്തമാക്കി ടോട്ടന്‍ ഹാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ മുന്നേറ്റ താരങ്ങളായ ഹാരി കെയിനും സണ്‍ ഹ്യൂമിനും രണ്ടാം പകുതിയില്‍ പ്രതിരോധ താരം ടോബി ആള്‍ഡര്‍വെയറല്‍ഡും ടോട്ടന്‍ഹാമിനായി വല കുലുക്കി.
29ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ഹാരികെയന്‍ പന്ത് വലയിലെത്തിച്ചത്. ഡച്ച് താരം സ്റ്റീവന്‍ ബെര്‍ജ്‌വൈനെ ലീഡ്‌സിന്‍റെ പ്രതിരോധ താരം അലിയോവ്‌സ്കി ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്‌തതിനാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. ക്ലബ് ഫുട്‌ബോളില്‍ ഹാരികെയിന്‍ 205ാം ഗോളാണ് ലീഡ്സിന് എതിരെ സ്വന്തമാക്കിയത്.
ഹാരികെയിന്‍ ലെഫ്റ്റ് വിങ്ങില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് നല്‍കിയ ലോങ് പാസ് വിദഗ്ധമായി ദക്ഷിണ കൊറിയന്‍ മുന്നേറ്റ താരം സണ്‍ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെയായിരുന്നു സണ്ണിന്‍റെ ഗോള്‍. ടോട്ടന്‍ഹാമിന് വേണ്ടിയുള്ള സണ്ണിന്‍റെ 100ാമത്തെ ഗോള്‍ കൂടിയാണ് കഴിഞ്ഞ സീസണിലെ പുഷ്‌കാസ് പുരസ്‌കാര ജേതാവായ സണ്‍ സ്വന്തമാക്കിയത്.
സണ്‍ഹ്യൂമിന്‍റെ കോര്‍ണര്‍ കിക്കിലൂടെയാണ് 50ാം മിനിട്ടില്‍ ആള്‍ഡര്‍വെയറല്‍ഡ് പന്ത് വലയിലെത്തിച്ച്. രണ്ടാം പകുതിയിലെ അധികസമയത്ത് മാറ്റ് ഡോര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഹൊസെ മൗറിന്യോയുടെ ശിഷ്യന്‍മാര്‍ക്ക് ക്ഷീണം ചെയ്തു. ഇതേ തുടര്‍ന്ന് പത്ത് പേരുമായാണ് ടോട്ടന്‍ഹാം എവേ മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റാണ് ടോട്ടന്‍ഹാമിന്‍റെ പേരിലുള്ളത്. ലീഡ്‌സ് യുണൈറ്റഡ് 11ാം സ്ഥാനത്താണ്.