ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് സെവിയ്യ. നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ബാഴ്‌സലോണക്കായി 10ാം മിനിട്ടില്‍ ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പെ കുട്ടിന്യോയും സെവിയ്യക്കായി എട്ടാം മിനിട്ടില്‍ ലൂക്ക് ഡിജോങ്ങും ഗോളുകള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച ബാഴ്‌സക്ക് പിന്നീട് ഗോള്‍ നേടാനായില്ല.
ബാഴ്‌സയെ സമനിലയില്‍ തളച്ച് സെവിയ്യ - ബാഴ്‌സലോണ സമനില വാര്‍ത്ത
ബാഴ്‌സലോണക്കായി ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പെ കുട്ടിന്യോയും സെവിയ്യക്കായി ലൂക്ക് ഡിജോങ്ങും ഗോളടിച്ചു
കുട്ടിന്യോ
ബാഴ്‌സലോണ ലീഗിലെ അടുത്ത മത്സരത്തില്‍ ഗെറ്റാഫയെ നേരിടും. ഗ്രാനഡയുമായിട്ടാണ് സെവിയ്യയുടെ അടുത്ത പോരാട്ടം. ഇരു മത്സരങ്ങളും ഒക്‌ടോബര്‍ 18ന് നടക്കും.