ബോസ്റ്റൻ: പ്രീസീസണിലെ രണ്ടാം പോരാട്ടത്തിലും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന് തോല്‍വി. സ്‌പാനിഷ് ക്ലബായ സെവിയ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്. ചുവപ്പ് കാർഡ് കണ്ട് ഒരു താരം പുറത്തായിട്ടും സെവിയ്യ വിജയം കൈവിട്ടില്ല.
ലിവർപൂളിന് വീണ്ടും തോല്‍വി - പ്രീസീസൺ
സൗഹൃദ മത്സരത്തില്‍ സെവിയ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്
![ലിവർപൂളിന് വീണ്ടും തോല്‍വി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3916449-981-3916449-1563805970304.jpg)
ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനോടാണ് ലിവർപൂൾ ആദ്യ തോല്‍വി ഏറ്റുവാങ്ങിയത്. 37ാം മിനിറ്റില്‍ നൊലീറ്റോയുടെ ഗോളിലൂടെ സെവിയ്യയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ഏഴ് മിനിറ്റിനുള്ളില്‍ ലിവർപൂൾ മറുപടി ഗോൾ നേടി. 44ാം മിനിറ്റില്‍ ഡിവോക് ഒറിഗിയാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ 76ാം മിനിറ്റില്‍ അനാവശ്യ ടാക്ലിങിലൂടെ സെവിയ്യയുടെ നാനോൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ സെവിയ്യ പത്ത് പേരായി ചുരുങ്ങി. കളിയുടെ 90ാം മിനിറ്റില്‍ പോസോയാണ് സെവിയ്യയുടെ വിജയഗോൾ നേടിയത്. പന്തടക്കത്തില്‍ പിന്നിലായെങ്കിലും ആക്രമണത്തില്‍ മുന്നിട്ട് നിന്നത് സെവിയ്യയാണ്. പോർച്ചുഗീസ് ക്ലബായ സ്പോർടിങ് സിപിക്കെതിരെയാണ് ലിവർപൂളിന്‍റെ അടുത്ത പോരാട്ടം.