സെവില്ല: സ്പാനിഷ് ലാലിഗയില്‍ റയല്‍ മല്ലോര്‍ക്കയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെവില്ല. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയിലെ 41-ാം മിനിട്ടില്‍ ലൂകാസ് ഒകാംപോസും രണ്ടാം പകുതിയിലെ 84-ാം മിനിട്ടില്‍ യൂസഫ് എന്‍ നെസ്രിയും സെവില്ലക്കായി ഗോള്‍ നേടി. ജയത്തോടെ സെവില്ല ലീഗിലെ പോയിന്‍റ് പട്ടികയില്‍ 66 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പമെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും സെവില്ല നാലാം സ്ഥാനത്തുമാണ്.
ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി സെവില്ല - സെവില്ല വാര്‍ത്ത
കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച സ്പാനിഷ് ലാലിഗയില്‍ സെവില്ല ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍ മല്ലോര്‍ക്കയെ പരാജയപ്പെടുത്തി.
ഒകാംപോസ്
കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച ലീഗില്‍ അപരാജിതരായി മുന്നേറുന്ന സെവില്ലയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാണ്. ലീഗില്‍ തുടര്‍ച്ചയായ നാലാമത്തെ ജയമാണ് സെവില്ല റയല്‍ മല്ലോര്‍ക്കെതിരെ സ്വന്തമാക്കിയത്. ലീഗില്‍ സെവില്ലക്ക് രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ലീഗിലെ അടുത്ത മത്സരങ്ങളില്‍ സെവില്ല യഥാക്രമം റയല്‍ സോസിഡാസിനെയും വലന്‍സിയയേയും നേരിടും.