ബാഴ്‌സലോണ: സീസണിന്‍റെ തുടക്കത്തില്‍ തന്നെ വമ്പന്‍ ക്ലബുകളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക് കാരണം മത്സരങ്ങള്‍ നഷ്‌ടമാകുന്നത് തുടര്‍ക്കഥയാവുകയാണ്. നേരത്തെ ബയേണ്‍ മ്യൂണിക്കിന്‍റെ ജര്‍മന്‍ പ്രതിരോധ താരം ജോഷ്വാ കിമ്മിച്ചാണ് പുറത്തായതെങ്കില്‍ ഇപ്പോള്‍ പരിക്ക് വലക്കുന്നത് ബാഴ്‌സലോണയെയാണ്. സ്‌പാനിഷ് കൗമാര താരം ആന്‍സു ഫാറ്റിയെയാണ് പരിക്ക് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിന് എതിരെ നടന്ന മത്സരത്തിനിടെയാണ് ഫാറ്റിക്ക് പരിക്കേറ്റത്. മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ചെങ്കിലും ഫാറ്റിയുടെ പരിക്ക് പരിശീലകന്‍ റൊണാള്‍ഡ് കോമാന് തലവേദനയാകും.
ചുരുങ്ങിയത് മൂന്ന് മാസമെങ്കിലുമെടുക്കും താരം കളിക്കളത്തിലേക്ക് തിരിച്ചെത്താനെന്നാണ് നൗകാമ്പില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലബിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ കാല്‍മുട്ടിന് ശസ്‌ത്രക്രിയ ആവശ്യമാണ്. സീസണില്‍ സൂപ്പര്‍ ഫോമില്‍ തുടരുന്ന ആന്‍സു ഫാറ്റി 10 മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഫാറ്റിയുടെ വിടവ് ഫ്രഞ്ച് താരം ഉസ്‌മാന്‍ ഡെമ്പെലെ ഉപയോഗിച്ച് നികത്താമെന്ന കണക്കുകൂട്ടലിലാണ് കോമാന്.