മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ അടുത്ത മാസം ഒന്നിന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌സണ്‍ കളിക്കില്ല. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ഹെന്‍ഡേഴ്‌സണ്‍ 10 ആഴ്‌ച പുറത്തിരിക്കേണ്ടി വരും. പരിക്കിന്‍റെ പിടിയിലമര്‍ന്ന ചെമ്പടക്ക് ഹെന്‍ഡേഴ്‌സണിന്‍റെ അഭാവം വലിയ തിരിച്ചടിയാണ് സൃഷ്‌ടിക്കുക. നിലവില്‍ പ്രതിരോധ നിരയലെ പോരായ്‌മകള്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാരെ വല്ലാതെ വലക്കുന്നുണ്ട്.
ലിവര്‍പൂളിന് വീണ്ടും തിരിച്ചടി; ഹെന്‍ഡേഴ്‌സണ്‍ 10 ആഴ്‌ച പുറത്ത് - henderson injured news
എവര്‍ടണെതിരായ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌സണെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്
ഹെന്ഡേഴ്‌സണ്
മൂന്ന് സെന്‍റര്‍ ഡിഫന്‍ഡേഴ്‌സ് ഉള്‍പ്പെടെയാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്. ഹെന്‍ഡേഴ്‌സണെ കൂടാതെ വെര്‍ജില്‍ വാന്‍ഡിക്, ജോയല്‍ മാറ്റിപ്പ്, ജോ ഗോമസ്, ഫാബിനോ എന്നിവരെയാണ് പരിക്ക് വലക്കുന്നത്.