നേപ്പിൾസ്:ഇറ്റാലിയന്‍ സീരീ എയില്‍ തകർപ്പന്‍ ജയവുമായി ഇന്‍റർ മിലാന്‍ മുന്നോട്ട്. നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്‍റർ മിലാന്‍ കീഴടക്കി. ആദ്യ പകുതിയില്‍ ഇരട്ട ഗോൾ നേടിയ ഇന്‍ററിന്‍റെ മുന്നേറ്റതാരം റൊമേലു ലുക്കാക്കു തിളങ്ങി. 14-ാം മിനുട്ടിലും 33-ാം മിനുട്ടിലുമാണ് ലുക്കാക്കു നാപ്പോളിയുടെ വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലെ 62-ാം മിനുട്ടില്‍ ലൗറ്റാരോ മാർട്ടിനെസാണ് ഇന്‍ററിന്‍റെ മൂന്നാം ഗോൾ നേടിയത്. പോളിഷ് താരം ആർക്കേഡിയസ് മിലികാണ് നാപ്പോളിയുടെ ആശ്വാസഗോൾ നേടിയത്.
സീരീ എ; ഇന്‍റർ മിലാന്‍ മുന്നേറ്റം തുടരുന്നു
നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്‍റർ മിലാന്‍ പരാജയപെടുത്തി. മുന്നേറ്റ താരം ലുക്കാക്കുവിന്‍റെ മികവിലാണ് ജയം
ലുക്കാക്കു
സീരി എയിലെ പോയിന്‍റ് പട്ടികയില്‍ ഇന്‍റർ മിലാനും യുവന്‍റസും ഒപ്പത്തിനൊപ്പമാണ്. ഇരു ടീമുകൾക്കും 18 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റ് വീതമുണ്ട്. ഗോൾ ശരാശരിയില്‍ മുന്നിലുള്ള ഇന്‍ററാണ് ഒന്നാമത്. 18 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുമായി നാപ്പോളി എട്ടാമതാണ്.
സീരി എയില്‍ ജനുവരി 12-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്‍റർ മിലാന്‍ അറ്റ്ലാന്‍റയെ നേരിടും. അതേസമയം നാപ്പോളി ജനുവരി 10-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലാസിയോയെ നേരിടും.