റോം: ഇറ്റാലിയന്‍ സീരി എയിലെ ഈ സീസണില്‍ കിരീടം ഉറപ്പിച്ചശേഷമുള്ള ആദ്യ മത്സരത്തില്‍ യുവന്‍റസിന് തിരിച്ചടി. എവേ മത്സരത്തില്‍ കാലിയറിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുവന്‍റസ് പരാജയപ്പെട്ടത്.
സീരി എയില്‍ കിരീടം സ്വന്തമാക്കിയ യുവന്‍റസിന് തിരിച്ചടി - യുവന്‍റസ് വാര്‍ത്ത
കാലിയറിക്കെതിരായ മത്സരത്തിലെ പകുതിയില്‍ അധികം സമയത്തും പന്ത് കൈവശം വെച്ച യുവന്‍റസിന് പക്ഷേ ഗോള്‍ മാത്രം സ്വന്തമാക്കാനായില്ല
ക്രിസ്റ്റ്യാനോ
ആദ്യപകുതിയിലെ എട്ടാം മിനിട്ടില്‍ ലൂക്ക ഗാഗ്ലിയാനോയും അധികസമയത്ത് ജിയോവാനി സിമിയോണിയും കാലിയറിക്കായി ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പകുതിയില്‍ അധികം സമയത്തും പന്ത് കൈവശം വെച്ച യുവന്‍റസിന് പക്ഷേ ഗോള്‍ മാത്രം സ്വന്തമാക്കാനായില്ല. ലീഗിലെ അടുത്ത മത്സരത്തില്‍ യുവന്‍റസ് റോമയെ നേരിടും. ഓഗസ്റ്റ് രണ്ടിന് ഹോം ഗ്രൗണ്ടിലാണ് മത്സരം.