മിലാന്‍:ഇറ്റാലിയന്‍ സീരി എയുടെ ഭാഗമായി കളിക്കാരുടെ വ്യക്തിഗത പരിശീലന പരിപാടിക്ക് മെയ് നാലാം തീയതി മുതല്‍ തുടക്കമാകും. കൊവിഡിനെ തുടർന്ന് സീരി എ മത്സരങ്ങൾ മാർച്ച് മാസം മുതല്‍ അനിശ്ചിതമായി റദ്ദാക്കിയിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചായിരിക്കും പരിശീലനമെന്ന് ഇറ്റാലിയന്‍ സർക്കാർ വ്യക്തമാക്കി. അതേസമയം കൊവിഡ് 19നെ തുടർന്ന് രാജ്യത്ത് ഇളവുകൾ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ജുസെപ്പെ കോണ്ടെ വ്യക്തമാക്കി. മെയ് നാല് മുതല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ സാമൂഹ്യ അകലം പാലിച്ച് അത്‌ലറ്റുകൾക്ക് പരിശീലനം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മെയ് 18 മുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ടീം അംഗങ്ങളുടെ പരിശീലനവും എല്ലാ ആരാധനാലയങ്ങളും പ്രദർശന ശാലകളും തുറക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീരി എ പരിശീലനം മെയ് നാല് മുതല്‍ പുനരാരംഭിക്കും - covid news
മാർച്ച് മാസം മുതല്‍ സീരി എ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 26,000 ആയി
സീരി എ
ഇതേ സമയം സർക്കാർ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചാലെ ഇളവുകൾ നടപ്പാക്കൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലോകത്ത് ആകമാനം കൊവിഡ് 19നെ തുടർന്ന് പ്രധാന കായിക മത്സരങ്ങളെല്ലാം നിർത്തിവെക്കുകയൊ റദ്ദാക്കുകയോ ചെയ്‌തിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം 1,97,000 പേർക്ക് കൊവിഡ് ബാധിക്കുകയും 26,000 ജീവനുകൾ നഷ്‌ടമാവുകയും ചെയ്‌തു.