ഇറ്റാലിയന്‍ സീരി എയില്‍ വെറോണക്ക് എതിരെ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി സസുലോ. ആദ്യ പകുതിയിലെ 42ാം മിനിട്ടില്‍ ജറേമി ബോഗോയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ രണ്ടാം പകുതിയില്‍ വിങ്ങര്‍ ഡൊമനിക്കോ ബെറാര്‍ഡിയും ഗോളടിച്ചു. രണ്ടാം പകുതിയിലെ 75ാം മിനിട്ടില്‍ ഡൊമനികൊ ബെറാര്‍ഡിയും വെറോണയുടെ വല കുലുക്കി.
സീരി എ: വെറോണയെ തളച്ച് സസുലോ; രണ്ട് ഗോളിന്‍റെ ജയം - serie a today news
സസുലോക്ക് വേണ്ടി ജറേമി ബോഗോയും ഡൊമനിക്കോ ബെറാര്‍ഡിയും വല കുലുക്കി
എട്ട് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുള്ള വെറോണ ഒമ്പതാം സ്ഥാനത്താണ്. മൂന്ന് ജയം മാത്രമാണ് വെറോണക്കുള്ളത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എസി മിലാനെ സമനിലയില്‍ കുരുക്കിയ ടീമാണ് വെറോണ. അന്ന് സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്‍റെ കരുത്തിലാണ് മിലാന്‍ സമനിലയുമായി രക്ഷപെട്ടത്. ഇഞ്ച്വറി ടൈമിലാണ് ഇബ്രാഹിമോവിച്ച് ഗോള്‍ സ്വന്തമാക്കിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളും സീരി എയില്‍ ഞായറാഴ്‌ച കണ്ടു. ആദ്യപകുതിയിലെ 38ാം മിനിട്ടിലും 42ാം മിനിട്ടുലുമാണ് റൊണാള്‍ഡോ കാലിയറിയുടെ വല കുലുക്കിയത്. ജയത്തോടെ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇതേവരെ ലീഗില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങളാണ് യുവന്‍റസിനുള്ളത്.