കേരളം

kerala

ETV Bharat / sports

സീരി എ; കുതിപ്പ് തുടര്‍ന്ന് റൊണാള്‍ഡോയും കൂട്ടരും - juventus win news

ഇറ്റാലിയന്‍ സീരി എയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബൊലൊഗ്നയെ പരാജയപ്പെടുത്തിയാണ് യുവന്‍റസ് കിരീടം നിലനിര്‍ത്താനുള്ള കുതിപ്പ് തുടരുന്നത്

യുവന്‍റസിന് ജയം വാര്‍ത്ത  റൊണാള്‍ഡോക്ക് ജയം വാര്‍ത്ത  juventus win news  ronaldo win news
യുവന്‍റസ്

By

Published : Jan 24, 2021, 10:52 PM IST

റോം: ഇറ്റാലിയന്‍ സീരി എയില്‍ വീണ്ടും ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ്. ബൊലൊഗ്നയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുവന്‍റസ് വിജയ വഴിയില്‍ തരിച്ചെത്തിയത്. ലോകത്തെ ഏറ്റവും വലിയ ഗോള്‍ സ്‌കോററെന്ന നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ആര്‍തര്‍ മെലോ യുവന്‍റസിനായി ആദ്യം വല കുലുക്കി. 15ാം മിനിട്ടിലായിരുന്നു ഗോള്‍ പോസ്റ്റില്‍ നിന്നും 20 വാര അകലെ നിന്നും തൊടുത്ത ഷോട്ടിലൂടെ മെലോ ഗോള്‍ സ്വന്തമാക്കിയത്. കളിക്കളത്തന്‍റെ മധ്യത്തില്‍ നിന്നും പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയാണ് റൊണാള്‍ഡോ അസിസ്റ്റ് നല്‍കിയത്.

രണ്ടാം പകുതിയിലെ 71ാം മിനിട്ടില്‍ വെസ്റ്റണ്‍ മക്കെയിനാണ് യുവന്‍റസിനായി രണ്ടാമത് വല ചലിപ്പിച്ചത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് നാലാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്നും 10 ജയവും ആറ് സമനിലയും ഉള്‍പ്പെടെ 36 പോയിന്‍റാണ് യുവന്‍റസിനുള്ളത്. 20 പോയിന്‍റ് മാത്രമുള്ള ബൊലോഗ്ന 13ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details