റോം: ഇറ്റാലിയന്‍ സീരി എയില്‍ പാര്‍മയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റോമ. ഇരട്ട ഗോളുമായി ഹെന്‍റിക് മക്‌താറിയേന്‍ തിളങ്ങിയ മത്സരത്തില്‍ 28ാം മിനിട്ടില്‍ മയോറാലും റോമക്കായി ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയിലെ 32ാം മിനിട്ടിലും 40ാം മിനിട്ടിലുമാണ് മക്‌താറിയേന്‍റെ ഗോളുകള്‍ പിറന്നത്.
സീരി എ; പാര്‍മക്ക് എതിരെ മൂന്ന് ഗോളിന്‍റെ ജയവുമായി റോമ - serie a today news
ഹെന്‍റിക് മക്‌താറിയേന്‍റെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് ഇറ്റാലിയന്‍ ക്ലബ് റോമയുടെ ജയം
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റോമ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളും രണ്ട് സമനിലയും ഒരു പരാജയവും ഉള്ള റോമക്ക് 17 പോയിന്‍റാണുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പാര്‍മ 16ാം സ്ഥാനത്താണ്. റോമ ലീഗിലെ അടുത്ത മത്സരത്തില്‍ നാപ്പോളിയെ നേരിടും. ഈ മാസം 30ന് പുലര്‍ച്ചെ 1.30നാണ് പോരാട്ടം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ യുവന്‍റസ് ജയിക്കുന്നതിനും സീരി എ ഞായറാഴ്‌ച സാക്ഷിയായി. കാലിയറിക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ആദ്യപകുതിയിലെ 38ാം മിനിട്ടിലും 42ാം മിനിട്ടിലുമാണ് റൊണാള്‍ഡോ കാലിയറിയുടെ വല കുലുക്കിയത്. മൊറാട്ട നല്‍കിയ പാസ് ബോക്‌സിനകത്ത് ഇടത് വിങ്ങിലുണ്ടായിരുന്ന റൊണാള്‍ഡോ നിമിഷ വേഗത്തില്‍ വലയിലെത്തിച്ചു. പിന്നാലെ കോര്‍ണര്‍ അവസരവും റൊണാള്‍ഡോ ഗോളാക്കി മാറ്റി.