റോം: ഇറ്റാലിയന്‍ സീരി എയില്‍ റോമയുടെ വല നിറച്ച് നാപ്പോളി. ഹോം ഗ്രൗണ്ടായ സാന്‍ പോളോയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് നാപ്പോളിയുടെ ജയം. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റോമയെ മറികടന്ന് നാപ്പോളി അഞ്ചാം സ്ഥാനം സ്വന്തമാക്കി. ആദ്യ പകുതിയിലെ 30ാം മിനിട്ടില്‍ ഇറ്റാലിയന്‍ മുന്നേറ്റ താരം ലൊറെന്‍സോ ഇന്‍സിന്യയിലൂടെയാണ് നാപ്പോളി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.
സീരി എ; റോമക്ക് എതിരെ നാലടിച്ച് നാപ്പോളി - സീരി എ ഇന്ന് വാര്‍ത്ത
റോമക്ക് എതിരായ മത്സരത്തില്‍ അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയോടുള്ള സ്മരണാര്‍ത്ഥം അര്‍ജന്‍റീനയെ ഓര്‍മിപ്പിക്കുന്ന ജേഴ്‌സിയിട്ടാണ് താരങ്ങള്‍ ഇറങ്ങിയത്.
കൂടുതല്‍ വായനക്ക്: 'സാന്‍ പോളോയില്‍ 11 മറഡോണമാര്‍' ആദരമേകി നാപ്പോളി
രണ്ടാം പകുതിയിലെ 64ാം മിനിട്ടില്‍ സ്‌പാനിഷ് മധ്യനിര താരം ഫാബിയാന്‍ റൂയിസ് വീണ്ടും റോമയുടെ വല കുലുക്കി. 81ാം മിനിട്ടില്‍ മെര്‍ട്ടന്‍സും 86ാം മിനിട്ടില്‍ പൊളിറ്റാനോയും നാപ്പോളിക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കി. ഫുട്‌ബോള്‍ ഇതിഹാസം ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയോടുള്ള സ്മരണാര്‍ത്ഥം അര്‍ജന്‍റീനയെ ഓര്‍മിപ്പിക്കുന്ന ജേഴ്‌സിയിട്ടാണ് നാപ്പോളി ഇന്നിറങ്ങിയത്. മറഡോണയോടുള്ള സ്‌മരണാര്‍ത്ഥം സ്പെഷ്യല്‍ കിറ്റ് തന്നെ നാപ്പോളി പുറത്തിറക്കി.