മിലാന്: ഇറ്റാലിയന്‍ സീരി എയിലെ എസി മിലാന്‍റെ അപരാജിത കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ്. മിലാന്‍റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്‍റസിന്‍റെ ജയം. സൂപ്പര്‍ താരമായ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചില്ലാതെ ഇറങ്ങിയ മിലാന് യുവന്‍റസിന്‍റെ കുതിപ്പിനെ പിടിച്ചു കെട്ടാനായില്ല.
സീരി എ: എസി മിലാനെ തളച്ച് യുവന്‍റസ് - juventus win news
ഇറ്റാലിയന്‍ സീരി എയില്‍ 14 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുന്ന എസി മിലാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുവന്‍റസ് പരാജയപ്പെടുത്തിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ഇറ്റാലിയന്‍ വിങ്ങര്‍ ഫെഡറിക്കോ ചിയേസ ഇരട്ട ഗോളുമായി തിളങ്ങി. ആദ്യ പകുതിയിലെ 17ാം മിനിട്ടിലും രണ്ടാം പകുതിയിലെ 62ാം മിനിട്ടിലുമായിരുന്നു ചിയേസ വല കുലുക്കിയത്. 76ാം മിനിട്ടില്‍ വെസ്റ്റണ്‍ മക്കെയിനും യുവന്‍റസിനായി പന്ത് വലയിലെത്തിച്ചു. രണ്ട് അസിസ്റ്റുകളുമായി മുന്നേറ്റ താരം പൗലോ ഡിബാലയും തിളങ്ങി. മിലാന് വേണ്ടി മധ്യനിര താരം ഡേവിഡ് കലാബ്രിയ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ലീഗിലെ ഈ സീസണില്‍ ആദ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും മിലാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്നും 11 ജയവും നാല് സമനിലയും ഉള്‍പ്പെടെ 37 പോയിന്‍റാണ് മിലാന്‍റെ പേരിലുള്ളത്. നാലാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിന് 15 മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റ് മാത്രമാണുള്ളത്. 15 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും ആറ് സമനിലയുമാണ് യുവന്‍റസിന്‍റെ പേരിലുള്ളത്.