റോം: ഇറ്റാലിയന്‍ ഫുട്‌ബോൾ ലീഗായ സീരി എ ജൂണ്‍ 13-നൊ 20-നൊ ആരംഭിക്കുമെന്ന് കായിക മന്ത്രി വിസെന്‍സോ സ്പഡഫോറ. നേരത്തെ ആഗോള തലത്തില്‍ കൊവിഡ് 19 ഭീതി വിതച്ചതിനെ തുടർന്ന് മാർച്ചിലാണ് സീരി എ നിർത്തിവെച്ചത്. നേരത്തെ മെയ് 16-ാം തീയതി ജർമന്‍ ബുണ്ടസ് ലീഗ പുനരാരംഭിച്ചിരുന്നു. ജൂണ്‍ എട്ട് മുതല്‍ ലാലിഗ ആരംഭിക്കാന്‍ സ്‌പാനിഷ് സർക്കാരും അനുമതി നല്‍കിയിട്ടുണ്ട്.
സീരി എക്ക് ഇറ്റാലിയന്‍ സർക്കാരിന്‍റെ പച്ചക്കൊടി
നേരത്തെ ഓഗസ്റ്റ് 20-ന് മുമ്പ് സീരി എയുടെ ഈ സീസണിലെ മത്സരങ്ങൾ പൂർത്തീകരിക്കണമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോൾ ഫെഡറേഷന്‍ അറിയിച്ചിരുന്നു
യുവന്‍റസ്
മത്സരം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം പുറത്തിറക്കി. നേരത്തെ പരിശീലനത്തിന് രൂപീകരിച്ച പെരുമാറ്റചട്ടത്തിന് സമാനമാണ് ഇതും. നേരത്തെ ഓഗസ്റ്റ് 20-ന് മുമ്പ് സീരി എയുടെ ഈ സീസണിലെ മത്സരങ്ങൾ പൂർത്തീകരിക്കണമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോൾ ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. സെപ്‌റ്റംബർ ഒന്ന് മുതല്‍ അടുത്ത സീസണ്‍ ആരംഭിക്കാനാണ് ഫെഡറേഷന്‍റെ നീക്കം.