റോം:ഇറ്റാലിയന്‍ സീരി എയില്‍ കുതിപ്പ് തുടര്‍ന്ന് എസി മിലാന്‍. സാംപ്രഡോക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മിലാന്‍റെ ജയം. ആദ്യ പകുതിയില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മിലാന്‍ ആദ്യ ഗോള്‍ നേടി. പെനാല്‍ട്ടിയിലൂടെ വിങ്ങര്‍ ഫ്രാങ്ക് കേസിയാണ് വല കുലുക്കിയത്. പിന്നാലെ സ്‌പാനിഷ് വിങ്ങര്‍ സാമു കാസ്റ്റിലേജോ മിലാന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
സീരി എ; അപരാജിത കുതിപ്പ് തുടര്‍ന്ന് എസി മിലാന്‍ - serie a win news
ഇറ്റാലിയന്‍ സീരി എയില്‍ സാംപ്രഡോക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് എസി മിലാന്‍ സ്വന്തമാക്കിയത്
സീരി എ
82ാം മിനിട്ടില്‍ ആല്‍ബിന്‍ ഏക്‌ദല്‍ സാംപ്രഡോക്ക് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ 26 പോയിന്‍റുമായി മിലാന്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 മത്സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയുമാണ് മിലാനുള്ളത്. 10 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റ് മാത്രമുള്ള സാംപ്രഡോ 12ാം സ്ഥാനത്താണ്.