റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസിന് ആശ്വാസ ജയം. സീരി എ കിരീടം ഇന്‍റര്‍മിലാന്‍ ഉറപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉഡിനസിനെതിരെ യുവന്‍റസിന്‍റെ ജയം. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോണോയുടെയും കൂട്ടരുടെയും ജയം. രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. ആദ്യപകുതിയില്‍ മൊളീന ഉഡിനസിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ തുടര്‍ച്ചയായി പത്താം തവണയും മുത്തമിടുകയെന്ന ലക്ഷ്യത്തോടെ മുന്നേറിയ യുവന്‍റസിന് മുട്ടുമടക്കേണ്ടിവന്നു. എങ്കിലും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ ബാക്കിയാണ്. ഇതിനായി യുവന്‍റസ് സമാന പോരാട്ടം തുടരണമെന്ന് മാത്രം. പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ള നാപ്പോളിയും ലാസിയോയുമാണ് യുവന്‍റസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാകുന്നത്.
രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള അറ്റ്‌ലാന്‍ഡക്കും യുവന്‍റസിനും എസി മിലാനും 69 പോയിന്‍റ് വീതമുള്ളപ്പോള്‍, നാപ്പോളിക്ക് 67ഉം റോമക്ക് 64ഉം പോയിന്‍റ് വീതമാണുള്ളത്. സീസണില്‍ നാല് മത്സരമാണ് ഈ അഞ്ച് മുന്‍നിര ടീമുകള്‍ക്ക് ശേഷിക്കുന്നത്.