ബാഴ്‌സലോണ :സ്‌പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്‌സലോണ താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് താരത്തിന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടത്.
അഗ്വേറോ നെഞ്ചില്‍ കൈവച്ച് മൈതാനത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. ഉടന്‍തന്നെ ബാഴ്‌സ മെഡിക്കല്‍ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി.