ബാഴ്‌സലോണ: മത്സരത്തിനിടെ ഉണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാഴ്‌സലോണയുടെ സൂപ്പർതാരം സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം അനുവദിച്ചു. എന്നാൽ താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ടീം അധികൃതര്‍ അറിയിച്ചു.
ലാ ലിഗയിൽ അലാവെസിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ താരത്തെ മെഡിക്കൽ സംഘം മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നാലെ കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.