കേരളം

kerala

ETV Bharat / sports

സെര്‍ജി റോബര്‍ട്ടോക്ക് കൊവിഡ്; ബാഴ്‌സയ്ക്കിന്ന് നിര്‍ണായകം - ബാഴ്‌സ താരത്തിന് കൊവിഡ് വാര്‍ത്ത

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയില്‍ അവസാന സ്ഥാനക്കാരായ ഫെറന്‍കവാറോസിനെ വ്യാഴാഴ്‌ച പുലര്‍ച്ചെ 1.30 നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ നേരിടും

covid for barca player news  champions league fight news  ബാഴ്‌സ താരത്തിന് കൊവിഡ് വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് മത്സരം വാര്‍ത്ത
സെര്‍ജി റോബര്‍ട്ടോ

By

Published : Dec 2, 2020, 9:42 PM IST

ബുദ്ധപെസ്റ്റ്: ബാഴ്‌സലോണയുടെ സ്‌പാനിഷ് പ്രതിരോധ താരം സെര്‍ജി റോബര്‍ട്ടോക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശീലകന്‍ റൊണാള്‍ഡ് കൊമാന് കീഴില്‍ ബാഴ്‌സലോണയില്‍ നിര്‍ണായക സ്ഥാനമാണ് റോബര്‍ട്ടോക്കുണ്ടായിരുന്നത്. റോബര്‍ട്ടോയെ 10 ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി ബാഴ്‌സലോണ അധികൃതര്‍ ട്വീറ്റ് ചെയ്‌തു.

നേരത്തെ കഴിഞ്ഞ മാസം 21ന് അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ റോബര്‍ട്ടോക്ക് ജനുവരി വരെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയിരുന്നു.

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയില്‍ അവസാന സ്ഥാനക്കാരായ ഫെറന്‍കവാറോസിനെ വ്യാഴാഴ്‌ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ നേരിടും. പുലര്‍ച്ചെ 1.30ന് പുഷ്‌കാസ് അരീനയനില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ജയിച്ച് പ്ലേ ഓഫ്‌ യോഗ്യത സ്വന്തമാക്കാനാകും ബാഴ്സലോണയുടെ നീക്കം.

ABOUT THE AUTHOR

...view details