കേരളം

kerala

ETV Bharat / sports

സെനഗല്‍ ഫുട്‌ബോള്‍ ഇതിഹാസം പാപ്പ ബൂപ്പ ഓര്‍മയായി - papa bouba is died

2002 ലോകകപ്പില്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഉദ്‌ഘാന മത്സരത്തില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത് സെനഗലിന്‍റെ മധ്യനിര താരം പാപ്പ ബൂപ്പയായിരുന്നു. ഫ്രാന്‍സിന് എതിരായ മത്സരം മറുപടിയില്ലാത്ത ഒരു ഗോളിന് സ്വന്തമാക്കിയ സെനഗല്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

Papa Bouba  Senegal  France  2002 FIFA World Cup  പാപ്പ ബൂപ്പ മരിച്ചു വാര്‍ത്ത  സെനഗല്‍ താരം അന്തരിച്ചു വാര്‍ത്ത  papa bouba is died  senegal player dies news
പാപ്പ ബൂപ്പ

By

Published : Nov 30, 2020, 3:57 PM IST

ലണ്ടന്‍: സെനഗലിന്‍റ ഇതിഹാസ ഫുട്‌ബോളര്‍ പാപ്പ ബൂപ്പ(42) അന്തരിച്ചു. മധ്യനിര താരമെന്ന നിലയില്‍ സെനഗലിന് വേണ്ടി ലോകകപ്പില്‍ ഉള്‍പ്പെടെ തിളങ്ങിയ താരമാണ് പാപ്പാ ബൂപ്പ. 2002 ലോകകപ്പില്‍ ബൂപ്പയുടെ ഗോളിലൂടെയാണ് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ സെനഗല്‍ അട്ടിമറി ജയം സ്വന്തമാക്കിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിലായിരുന്നു സെനഗലിന്‍റെ വമ്പന്‍ ജയം. ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ വരെ എത്താനും സെനഗലിനായി. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പാപ്പ ബൂപ്പ. 63 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ സെനഗലിനായി ബൂട്ടുകെട്ടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോര്‍ട്‌സ്‌മൗത്ത്, വെസ്റ്റ് ഹാം, ഫുള്‍ഹാം ടീമുകള്‍ക്ക് വേണ്ടി ബൂപ്പ ബൂട്ടുകെട്ടി. ഫുള്‍ഹാമിന് വേണ്ടി 98 മത്സരങ്ങളില്‍ ജേഴ്‌സി അണിഞ്ഞ അദ്ദേഹം 98 ഗോളുകളും സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ കൂടാതെ ഫ്രാന്‍സിലും ഗ്രീസിലും ഉള്‍പ്പെടെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകളില്‍ ബൂപ്പ കളിച്ചിട്ടുണ്ട്. ബൂപ്പയുടെ വിയോഗത്തില്‍ ഫിഫ, സെനഗലിന്‍റ സൂപ്പര്‍ താരം സാദിയോ മാനെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ലോകകപ്പ് ഹീറോ ഓര്‍മയായതില്‍ അനുശോചിക്കുന്നതായി ഫിഫ ട്വീറ്റ് ചെയ്‌തു. 2002 ലോകകപ്പില്‍ ഓപ്പണിങ് ഗോള്‍ പാപ്പ ബൂപ്പയുടെ പേരിലായിരുന്നുവെന്നും ഫിഫ ട്വീറ്റില്‍ കുറിച്ചു.

ABOUT THE AUTHOR

...view details