അടുത്ത വർഷം നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് എഐഎഫ്എഫ്. വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ടീം പ്രഖ്യാപനം. ഇതാദ്യമായാണ് ഒരു അണ്ടർ 17 വനിതാ ടീമിനെ ഇന്ത്യ ഒരുക്കുന്നത്.
അണ്ടർ 17 വനിതാ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു - എഐഎഫ്എഫ്
വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ടീം പ്രഖ്യാപനം.
ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ്
35 അംഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത താരങ്ങൾക്ക് ഇനി വരുന്ന ഒരു വർഷം മികച്ച പരിശീലനം നൽകി മറ്റ് അന്താരാഷ്ട്ര ടീമുകൾക്ക് ഒപ്പം പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ടീമാക്കി മാറ്റുകയാണ് എഐഎഫ്എഫ് ലക്ഷ്യമിടുന്നത്. ഗോവയിൽ വെച്ചാണ് താരങ്ങൾക്കുള്ള പരിശീലന ക്യാമ്പ് നടക്കുക. മുൻ ഇന്ത്യൻ താരമായ അലക്സ് ആമ്പ്രോസാണ് പരിശീലകൻ.