കേരളം

kerala

ETV Bharat / sports

സന്തോഷ് ട്രോഫി ഫുട്ബോളിൽ നിന്നും കേരളം പുറത്തേക്ക് - പോണ്ടിച്ചേരി

കഴിഞ്ഞ മത്സരത്തിൽ തെലങ്കാനക്കെതിരെയും സമനില വഴങ്ങിയ കേരളത്തിന് ഫൈനൽ റൗണ്ട് പ്രതീക്ഷകൾ ഇതോടെ അവസാനിക്കുകയാണ്‌‌. രണ്ട് കളിയിലും ഗോളടിക്കാൻ കഴിയാതിരുന്ന കേരളത്തിന്‍റെ പ്രതീക്ഷകളും മങ്ങി.

Kerala santhosh trophy

By

Published : Feb 6, 2019, 12:39 PM IST

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന് സമനില. പോണ്ടിച്ചേരിക്കെതിരെയാണ് കേരളം ഇന്ന് ഗോൾ രഹിത സമനില വഴങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ തെലങ്കാനക്കെതിരെയും സമനില വഴങ്ങിയ കേരളത്തിന് ഫൈനൽ റൗണ്ട് പ്രതീക്ഷകൾ ഇതോടെ അവസാനിക്കുകയാണ്‌‌. രണ്ട് കളിയിലും ഗോളടിക്കാൻ കഴിയാതിരുന്ന കേരളത്തിന്‍റെ പ്രതീക്ഷകളും മങ്ങി. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നാണക്കേടായിത്തീരും.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്‍റ് മാത്രമേ കേരളത്തിന് ഉള്ളൂ. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ ഫൈനൽ റൗണ്ടിലേക്ക് എത്തുകയുള്ളൂ. സർവ്വീസസുമായിട്ടാണ് കേരളത്തിന്‍റെ യോഗ്യത റൗണ്ടിലെ അവസാന മത്സരം‌. ഇനി സർവ്വീസസ് ഒരു സമനില വഴങ്ങുകയും, കേരള-സർവ്വീസസ് മത്സരത്തിൽ കേരളം വൻ വിജയം നേടുകയും ചെയ്താൽ മാത്രമേ കേരളത്തിന് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ.

ABOUT THE AUTHOR

...view details