ന്യൂഡൽഹി:ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ജിങ്കന്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ ജിങ്കനെ എമർജിങ് പ്ലയറായി തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് എന്നിവയിലെ ടീമുകളുടെ പരിശീലകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജിങ്കനെ തെരഞ്ഞെടുത്തത്. മധ്യനിര താരം സുരേഷ് സിംഗ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിങ് പ്ലയർ.
2020ല്‍ അര്‍ജുന അവാര്‍ഡ് നേടിയ ജിങ്കന്‍ 40 മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2015 ലായിരുന്നു സീനിയര്‍ ടീമിലേക്കുള്ള അരങ്ങേറ്റം. അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്. 2019ല്‍ ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളച്ച മത്സരത്തിൽ പ്രതിരോധ നിരയിലെ ജിങ്കന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.
ALSO READ:ഒരു ടീമിനെതിരെ ഏറ്റവുമധികം വിജയം; പരമ്പരക്കൊപ്പം റെക്കോഡും നേടി ടീം ഇന്ത്യ
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കന്‍ മലയാളികൾക്കും പ്രിയങ്കരനാണ്. നിരവധി മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കാൻ ജിങ്കനായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിലേക്കെത്തിയിരുന്നു.