ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്‍റെ മുൻ പരിശീലകന്‍ സാം അല്ലാർഡൈസ് ഇന്ത്യൻ ടീമിന്‍റെപരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയതായി റിപ്പോർട്ടുകൾ. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍സ്റ്റീഫൻ കോൺസ്റ്റന്‍റൈന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് നിരവധി പ്രമുഖർ അപേക്ഷ നൽകിയിട്ടുണ്ട്. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നാണ് കോൺസ്റ്റന്‍റൈൻ പരിശീലക സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് ഇന്ത്യ ഇതുവരെ സ്ഥിരം പരിശീലകനെ നിയമിച്ചിട്ടില്ല. 2017-18 സീസണിൽ ഇംഗ്ലീഷ് ക്ലബ്ബ് എവർട്ടനെയാണ് സാം അവസാനമായി പരിശീലിപ്പിച്ചത്.
സാം അല്ലാർഡൈസ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിച്ചു - ഇന്ത്യൻ ഫുട്ബോൾ
ഇംഗ്ലണ്ടിലെ സണ്ടർലാന്‍റ്, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ബേൺ എന്നീ ക്ലബ്ബുകളെയെല്ലാം അല്ലാർഡൈസ് പരിശീലിപ്പിച്ചിട്ടുണ്ട്.
2016-ൽ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റ സാം അല്ലാർഡൈസിനെ ഒരുമാസത്തെ ചുമതലക്ക് ശേഷം ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ പുറത്താക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ട്രാന്‍സ്ഫര്‍ നിയമത്തില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമങ്ങളെ എങ്ങനെ മറികടക്കാമെന്ന വിവരങ്ങൾ പ്രമുഖ ബിസിനസുകാരന് കൈമാറിയതിനാണ് സാമിനെ പുറത്താക്കിയത്. ഇംഗ്ലണ്ടിലെ പ്രശസ്ത ക്ലബ്ബുകളായ സണ്ടർലാന്‍റ്, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ബേൺ ക്ലബുകളെയെല്ലാംബിഗ് സാം എന്നറിയപ്പെടുന്ന അല്ലാർഡൈസ് പരിശീലിപ്പിച്ചിട്ടുണ്ട്. ഡിഫൻസിലൂന്നിയ ഫുട്ബോളാണ് അദ്ദേഹത്തിന്‍റെ ശൈലി.
നിരവധി പ്രശസ്ത പരിശീലകരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത് ഏറ്റവും അനുയോജ്യനായആളെ തന്നെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. ഏപ്രിൽ 15 നായിരിക്കും പുതിയ പരിശീലകന്‍റെ പ്രഖ്യാപനം.