കേരളം

kerala

ETV Bharat / sports

സലാ ലിവർപൂളിലെത്തി; ഇസ്ലാം വിരുദ്ധത കുറഞ്ഞതായി പഠനം - ലിവർപൂൾ

സലാ ലിവർപൂളുമായി കരാറില്‍ ഏർപ്പെട്ടതിന് ശേഷം ലിവർപൂളില്‍ മുസ്ലീംങ്ങൾക്കെതിരായ ആക്രമണങ്ങൾ 18.9 ശതമാനമായി കുറഞ്ഞതായും പഠനം സൂചിപ്പിക്കുന്നു

സലാ ലിവർപൂളിലെത്തി; ഇസ്ലാം വിരുദ്ധത കുറഞ്ഞതായി പഠനം

By

Published : Jun 6, 2019, 6:06 PM IST

ലണ്ടൻ: ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂൾ ക്ലബില്‍ എത്തിയതോടെ ലിവർപൂളില്‍ ഇസ്ലാമോഫോബിയ വലിയ തോതില്‍ കുറഞ്ഞതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇത് പുറത്തുവന്നത്.

സലാ ലിവർപൂളിലെത്തി; ഇസ്ലാം വിരുദ്ധത കുറഞ്ഞതായി പഠനം

ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടായി. 2017ല്‍ സലാ ലിവർപൂളുമായി കരാറില്‍ ഏർപ്പെട്ടതിന് ശേഷം ഈ പ്രദേശത്ത് മുസ്ലീംങ്ങൾക്കെതിരായ ആക്രമണങ്ങൾ 18.9 ശതമാനമായി കുറഞ്ഞതായും പഠനം സൂചിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ മുസ്ലിംങ്ങൾക്കെതിരായ പരാമർശങ്ങളില്‍ 50 ശതമാനത്തോളം കുറവുള്ളതായും പഠനം കണ്ടെത്തി. സലായുടെ സാന്നിധ്യം മുസ്ലീങ്ങളുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യമുണ്ടാക്കിയതാണ് കുറ്റകൃത്യ നിരക്കുകൾ കുറയാൻ കാരണമെന്ന് സ്റ്റാൻഫോർഡിന്‍റെ പഠനം പറയുന്നു. 34 മില്ല്യൻ ബ്രിട്ടീഷ് പൗണ്ടിനാണ് ലിവർപൂൾ സലായെ സ്വന്തമാക്കിയത്. 2017 സീസണില്‍ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ എത്തിക്കാനും ഈ സീസണില്‍ ടോട്ടനത്തിനെ തകർത്ത് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാനും സലായ്ക്ക് കഴിഞ്ഞു.

ABOUT THE AUTHOR

...view details