ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സഹല്‍ അബ്ദുല്‍ സമദിനെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായി തെരഞ്ഞെടുത്തു. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച മിഡ്ഫീല്‍ഡറെ തിരഞ്ഞെടുത്തത്.
ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറിനുള്ള പുരസ്കാരം സഹലിന് - സഹല്‍ അബ്ദുല്‍ സമദ്
ഐ എസ് എല്‍ ഈ സീസണിലെ മികച്ച മിഡ്ഫീല്‍ഡറിനുള്ള പുരസ്കാരം ബ്ലാസ്റ്റേഴ്സ് യുവതാരം സഹല്‍ അബ്ദുൾ സമദിന്.
എതിരാളികളെ ഒക്കെ ബഹുദൂരം പിന്നിലാക്കിയാണ് 21കാരനായ സഹല്‍ മികച്ച മിഡ്ഫീല്‍ഡറായി മാറിയത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാര്‍ ഒപ്പുവെച്ച സഹലിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും ഇത് ഇരട്ടിമധുരമായി. ഐ എസ് എല്ലിന്‍റെ ഈ സീസണിലെ എമേർജിംഗ് പ്ലെയറിനുള്ള പുരസ്കരാവും കേരളത്തിന്‍റെ ഓസില്‍ സ്വന്തമാക്കി. നിരാശയാര്‍ന്ന സീസണിലും സഹല്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആകെ ഉള്ള സന്തോഷം. ഇന്ത്യൻ അണ്ടർ-23 ടീമിലേക്ക് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട സഹല്‍ ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി ജേഴ്സിയണിയുന്നത് മലയാളി ഫുട്ബോൾ ആരാധകർക്ക് ഉടനെ കാണാം.