തിമ്പു: പെണ്‍കുട്ടികളുടെ സാഫ് അണ്ടര്‍-15 ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആതിഥേയരായ ഭൂട്ടാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ പത്ത് ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ പത്ത് ഗോളിന്‍റെ വിജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.
സാഫ് അണ്ടർ-15: ഇന്ത്യൻ വനിതകൾക്ക് ജയം - സാഫ് അണ്ടർ-15: ഇന്ത്യൻ വനിതകൾക്ക് ജയം
ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ സാഫ് കപ്പ് ഫൈനല്‍ ഉറപ്പിച്ചു

സാഫ് അണ്ടർ-15: ഇന്ത്യൻ വനിതകൾക്ക് ജയം
ഇന്ത്യക്ക് വേണ്ടി സായി സങ്കെ ഹാട്രിക്ക് നേടി. ലിന്‍ഡ, കിരണ്‍, സുമതി എന്നിവര്‍ ഇരട്ട ഗോളുകളും നേടി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നേപാളിനെ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
TAGGED:
indian football news