കേരളം

kerala

ETV Bharat / sports

പെലെയെ മറികടന്ന് ഛേത്രി ; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ - sunil chhetri

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് പെലെയെ ഛേത്രി മറികടന്നത്

സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ  പെലെയെ മറികടന്ന് ഛേത്രി  സുനിൽ ഛേത്രി  സാഫ് കപ്പ്  പെലെ  മെസി  ലയണൽ മെസി  sunil chhetri  chhetri
പെലെയെ മറികടന്ന് ഛേത്രി ; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

By

Published : Oct 14, 2021, 8:08 AM IST

മാലി : സാഫ് കപ്പിൽ മാലി ദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിന്‍റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മൻവീർ സിങ്ങാണ് മൂന്നാം ഗോൾ നേടിയത്. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ഇന്ത്യക്ക് ഫൈനലിൽ നേപ്പാളാണ് എതിരാളി.

അതേസമയം ഇരട്ട ഗോൾ നേട്ടത്തോടെ പുത്തൻ നേട്ടവും ഛേത്രി തന്‍റെ പേരിൽ കുറിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ സാക്ഷാൽ പെലെയെ മറികടന്ന് ഛേത്രി ആറാം സ്ഥാനത്തെത്തി. 123 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളാണ് ഛേത്രി സ്വന്തമാക്കിയത്. പെലെക്ക് 77 ഗോളുകളാണ് ഉള്ളത്.

ALSO READ :അന്താരാഷ്ട്ര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്കുകള്‍; ചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ഒപ്പം 78 ഗോളുകൾ വീതമുള്ള ഇറാഖിന്‍റെ ഹുസൈന്‍ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. ഇനി ലയണൽ മെസിയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. 155 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളാണ് മെസിക്കുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ മെസി ഛേത്രിയെക്കാൾ പിന്നിലാണ്.

ABOUT THE AUTHOR

...view details