കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്ക് എട്ടാം സാഫ് കിരീടം; ഗോളടിച്ച് സഹലും, നേപ്പാളിനെ തകര്‍ത്തത് മൂന്ന് ഗോളിന്

91ാം മിനിട്ടില്‍ സോളോ റണ്ണിലൂടെയായിരുന്നു മലയാളി താരം അബ്‌ദുൾ സമദ് ഗോള്‍ കണ്ടെത്തിയത്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

saff cup  Sunil Chhetri  Suresh Singh  Abdul Samad  സാഫ് കപ്പ്  ഇന്ത്യ -നേപ്പാള്‍  മെസി  lionel messi  ലയണല്‍ മെസി
നേപ്പാളിനെ തകര്‍ത്തു; സാഫ് കപ്പില്‍ ഇന്ത്യയ്‌ക്ക് എട്ടാം കിരീടം; ഗോളടിച്ച് സഹലും

By

Published : Oct 17, 2021, 7:36 AM IST

മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയത്. നായകന്‍ സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.

മുന്‍ മത്സരങ്ങളില്‍ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ നേപ്പാളിനെതിരെ കളത്തിലിറങ്ങിയത്. സസ്പെൻഷനിലായ സുഭാസിഷ് ​​ബോസിനും പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസിനും പകരമായി അനിരുദ്ധ് ഥാപ്പയും ചിംഗ്ലെൻസാന സിങും ആദ്യ ഇലവനില്‍ ഇടം പിടിച്ചു.

കളിമാറിയത് രണ്ടാം പകുതിയില്‍

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ നേപ്പാള്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ചെംസോങും ഇന്ത്യയ്‌ക്ക് ഗോള്‍ നിഷേധിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. പ്രീതം കോട്ടാല്‍ ബോക്‌സിന്‍റെ വലതുവശത്തുനിന്ന് നല്‍കിയ ക്രോസില്‍ കൃത്യമായി തലവെച്ചാണ് ഇന്ത്യൻ നായകൻ നേപ്പാള്‍ വല കുലുക്കിയത്.

ഛേത്രിയുടെ ഗോള്‍ ആഘോഷം തീരും മുമ്പ് 50ാം മിനിട്ടില്‍ സുരേഷ്​ സിങ്ങിന്‍റെ ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. യാസിറിന്‍റെ ക്രോസില്‍ നിന്നായിരുന്നു സുരേഷ് നേപ്പാള്‍ വല കുലുക്കിയത്. തുടര്‍ന്ന് 85ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയാണ് സഹല്‍ ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചത്.

91ാം മിനിട്ടില്‍ സോളോ റണ്ണിലൂടെയായിരുന്നു സമദ് ഗോള്‍ കണ്ടെത്തിയത്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. ക്രൊയേഷ്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്. അഞ്ചു ഗോൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.

മെസിക്കൊപ്പം ഛേത്രി

മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതോടെ അന്താരാഷ്ട്ര ഗോള്‍ നേട്ടത്തില്‍ സുനില്‍ ഛേത്രി അര്‍ജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഒപ്പമെത്തി. 80 അന്താരാഷ്ട്ര ഗോളുകളാണ് ഇരുവരുടേയും പേരിലുള്ളത്. 125 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ നേടിയത്. 156 മത്സരങ്ങളില്‍ നിന്നായിരുന്നു മെസിയുടെ നേട്ടം.

ABOUT THE AUTHOR

...view details