കൊല്‍ക്കത്ത: എടികെ മോഹന്‍ ബഗാന്‍റെ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ ക്ലബുമായുള്ള കരാര്‍ പുതുക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ക്ലബ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് 33 കാരനായ ഫിജി താരവുമായി ക്ലബ് കരാറിലെത്തിയിരിക്കുന്നത്.
എടികെ മോഹന്‍ ബഗാനു വേണ്ടി കഴിഞ്ഞ സീസണില്‍ 23 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും എട്ട് അസിസ്റ്റുകളും കണ്ടെത്തിയ താരം മുന്‍ സീസണിലെ ക്ലബിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായിരുന്നു. ന്യൂസിലന്‍ഡ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്സില്‍ നിന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് താരം എടികെയിലെത്തിയത്.