പനാജി: ഐഎസ്‌എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന്‍. 68ാം മിനിട്ടില്‍ ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണയാണ് എടികെയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ബോക്‌സിന് മുന്നില്‍ വെച്ച് വലത് വിങ്ങിലൂടെ റോയ് കൃഷ്‌ണ തൊടുത്തുവിട്ട പന്ത് അല്‍ബിനോ ഗോമസിനെ മറികടന്ന് വലയിലെത്തി.
ഇടഞ്ഞ കൊമ്പനെ തടഞ്ഞ് റോയ് കൃഷ്‌ണ; കൊല്‍ക്കത്തക്ക് ആദ്യ ജയം - ഐഎസ്‌എല്‍ ആദ്യ മത്സര റിപ്പോര്‍ട്ട് വാര്‍ത്ത
കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്‌ഘാടന മത്സരത്തിലെ 68ാം മിനിട്ടിലാണ് ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണ എടികെയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമങ്ങളെല്ലാം വിഫലമായി. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 65ാം മിനിട്ടില്‍ സെത്യാസെന്‍ സിങ്ങിന് കിട്ടിയ ഗോള്‍ അവസരം ഉള്‍പ്പെടെ പാഴായത് തിരിച്ചടിയായി.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ മാസം 26ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 27ന് ഈസ്റ്റ് ബംഗാളിന് എതിരെയാണ് എടികെ മോഹന്‍ബഗാന്‍റെ അടുത്ത മത്സരം. ഇന്ത്യന്‍സൂപ്പര്‍ ലീഗിലെ കൊല്‍ക്കത്ത ഡര്‍ബിയെന്ന വിശേഷണം സ്വന്തമാക്കിയ മത്സരം എല്‍ക്ലാസികോക്ക് സമാനമായ ആവേശം ഐഎസ്‌എല്ലില്‍ നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു മത്സരങ്ങളും രാത്രി 7.30ന് നടക്കും.